August 12, 2025
ഗജ ദിനത്തോടനുബന്ധിച്ച് കോട്ടൂർ ആന സങ്കേതം സന്ദർശിച്ചു
തിരുവനന്തപുരം:- ഗജ ദിനത്തോടനുബന്ധിച്ച് മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുമായി കരകുളം ചില്ല സെന്റർ ഫോർ ഹാബിലിറ്റേഷന്റെ നേതൃത്വത്തിൽ ഇന്നലെ കോട്ടൂർ ആന സങ്കേതം സന്ദർശിച്ചു. രാവിലെ 9 മണിമുതൽ വൈകുന്നേരം വരെ ഗജ ദിനത്തോടനുബന്ധിച്ചു കോട്ടൂർ ആന സങ്കേതം സങ്കടിപ്പിച്ച വിവിധ പരുപാടികളിൽ കുട്ടികൾ പങ്കെടുത്തു.
ഫോറെസ്റ്റ് കൺസർവേഷൻ ഓഫീസർ ശ്രീ ശ്യം മോഹൻലാൽ ഐ എഫ് എഎസ്,തിരുവനന്തപുരം വൈഡലൈഫ് വാർഡൻ ശ്രീ വിനോദ്, മുൻ ഐ എഫ് എസ് ഓഫീസർ ത്യാഗരാജ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക്
ആനകളെ പരിചയപ്പെടൽ,ആനയൂട്ട്, ആനകളെകുറിച്ചുള്ള അവബോധന ക്ലാസ്സ് എന്നിവ നൽകി.
ഓട്ടിസവും മറ്റു മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്നവർക്ക് കൂടുതൽ സാമൂഹിക ബന്ധങ്ങളും സാമൂഹിക അംഗീകാരവും നേടിയെടുക്കാനാണ് ഇത്തരം പരിപാടികളിലൂടെ ലക്ഷ്യമിടുന്നതെന്നും.ആനകളെ നേരിട്ട് കാണാനും ആനയൂട്ട് നടത്തുകയും ചെയ്തത് കുട്ടികൾക്ക് വേറിട്ട അനുഭവമായെന്നും ചില്ല ഡയറക്ടർ അനിൽ പറഞ്ഞു.